കര്‍ഷക സമരം തുടങ്ങിയിട്ട് ഇന്നേയ്ക്ക് 6 മാസം പൂർത്തിയായി . പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലo കത്തിച്ച് രാജ്യവ്യാപകമായി കര്‍ഷകര്‍ കരിദിനം ആചരിച്ചു. നിയമങ്ങള്‍ പിന്‍വലിക്കുന്നത് വരെ സമരo തുടരുമെന്ന് കര്‍ഷകര്‍ അറിയിച്ചു. സമരം 6 മാസം പിന്നിടുമ്പോള്‍ 470 കര്‍ഷകര്‍ക്കാണ് ജീവന്‍ നഷ്ടമായത്
കേന്ദ്രസര്‍ക്കാര്‍ ഏകപക്ഷീയമായി പാര്‍ലമെന്റില്‍ പാസാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ അതിര്‍ത്തികള്‍ ഉപരോധിച്ചുകൊണ്ടുള്ള സമരം കര്‍ഷകര്‍ തുടങ്ങുന്നത് കഴിഞ്ഞ വര്‍ഷം നവംബര്‍ 26ന്.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരുന്നു കര്‍ഷക പ്രതിഷേധം.
വീടുകളിലും, ട്രാക്റ്റ്‌റുകളിലും കറുത്ത കൊടി കെട്ടിയാണ് പ്രതിഷേധം നടത്തിയത്.
180 ദിവസം പിന്നിട്ടിട്ടും നിയമങ്ങള്‍ പിന്‍വലിക്കാന്‍ തയ്യറാകാത്ത കേന്ദ്രസര്‍ക്കാറിനെതിരെ ശക്തമായ പ്രതിഷേധമാണ് കര്‍ഷകര്‍ നടത്തുന്നത്. ചര്‍ച്ചക്ക് കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചെങ്കിലും പ്രധാനമന്ത്രി അവഗണിച്ചുവെന്നും കര്‍ഷകര്‍ വ്യക്തമാക്കി.