28.5 C
Kollam
Saturday, September 23, 2023
HomeMost Viewedമഴ കനത്തു ; കൊല്ലം ജില്ലയിലെ കിഴക്കന്‍ മേഖലകളില്‍ പുഴയും തോടുകളും കരകവിഞ്ഞു

മഴ കനത്തു ; കൊല്ലം ജില്ലയിലെ കിഴക്കന്‍ മേഖലകളില്‍ പുഴയും തോടുകളും കരകവിഞ്ഞു

- Advertisement -

കൊല്ലം ജില്ലയില്‍ കനത്ത മഴ തുടരുകയാണ്. ജില്ലയുടെ കിഴക്കന്‍ മേഖലകളില്‍ പുഴയും തോടുകളും കരകവിഞ്ഞൊഴുകുകയാണ് . അഞ്ചല്‍ കരവാളൂര്‍ പാണയം മഹാദേവ ക്ഷേത്രത്തില്‍ വെള്ളം കയറി. കൃഷിയിടങ്ങളും വെളളത്തില്‍ മുങ്ങി.
കൊല്ലം ജില്ലയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ ശരാശരി 96.8 മില്ലീമീറ്റര്‍ മഴയാണ് ലഭിച്ചത്. കൊട്ടാരക്കര,അച്ചന്‍കോവില്‍, കുളത്തൂപ്പുഴ എന്നിവിടങ്ങളിലാണ് കൂടുതല്‍ മഴ ലഭിച്ചത്. കൊട്ടാരക്കരയില്‍ കല്ലടയാറിന്റെ വൃഷ്ടിപ്രദേശത്ത് 186.8 മില്ലീമീറ്റര്‍ മഴപെയ്തു.

- Advertisment -

Most Popular

- Advertisement -

Recent Comments