26.9 C
Kollam
Tuesday, March 24, 2026
HomeMost Viewed16 മയിലുകള്‍ ചത്തു ; പ്രദേശവാസികള്‍ ആശങ്കയിൽ

16 മയിലുകള്‍ ചത്തു ; പ്രദേശവാസികള്‍ ആശങ്കയിൽ

16 മയിലുകളാണ് ഉത്തര്‍പ്രദേശിലെ പ്രതപ്ഗാറിലെ ബൈജല്‍പൂര്‍ ഗ്രാമത്തില്‍ കൂട്ടത്തോടെ ചത്തനിലയില്‍ കണ്ടെത്തിയത് . ഗ്രാമത്തിലെ ഒരു തോട്ടത്തില്‍ ആദ്യം ഒരു മയിലിനെയാണ് ചത്തനിലയില്‍ കണ്ടെത്തിയത്.
തുടര്‍ന്ന് നാട്ടുകാര്‍ ഉടന്‍ തന്നെ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയും തുടര്‍ന്ന് അവര്‍ വന്ന് ആ മയിലിനെ കൊണ്ടുപോയതിന് പിന്നാലെയാണ് 15 എണ്ണം കൂടി ചത്തുകിടക്കുന്നതായി കണ്ടെത്തുകയുമായിരുന്നു. ആദ്യം ലഭിച്ച മയിലിനെ പോസ്റ്റുമോര്‍ട്ടം ചെയ്തപ്പോള്‍ ന്യൂമോണിയയാണ് മരണകാരണമെന്നാണ് കണ്ടെത്തിയതെന്ന് ഡിവിഷനല്‍ ഫോറസ്റ്റ് ഓഫീസര്‍ വരുണ്‍ കുമാര്‍ സിങ് അറിയിച്ചു. ബാക്കിയുള്ളവയുടെ കൂടി പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായാല്‍ മാത്രമേ കൂടുതല്‍ പറയാന്‍ കഴിയൂവെന്നും അദ്ദേഹം വ്യക്തമാക്കി. ഇതേതുടര്‍ന്ന് ആശങ്കയിലായിരിക്കുകയാണ് പ്രദേശവാസികള്‍.

- Advertisment -

Most Popular

- Advertisement -

Recent Comments