ജൈവവൈവിദ്ധ്യത്തെ സംരക്ഷിക്കാനും കൂടുതല്‍ വൃക്ഷത്തൈകള്‍ നട്ടുകൊണ്ട് ആവാസവ്യവസ്ഥയെ വീണ്ടെടുക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തിപകരാന്‍ ലോക പരിസ്ഥിതി ദിനത്തില്‍ ഏവരും മുന്നോട്ടുവരണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. കഴിവതും പാരമ്പര്യേതര ഊര്‍ജം ഉപയോഗിച്ചുകൊണ്ട് ഊര്‍ജസ്രോതസ്സുകളെ സംരക്ഷിക്കാനും നാം തയ്യാറാവണമെന്ന് പരിസ്ഥിതി ദിന സന്ദേശത്തില്‍ ഗവര്‍ണര്‍ അഭ്യര്‍ത്ഥിച്ചു .
