പോലീസ് അന്വേഷണം ഊര്‍ജിതമാക്കി വയനാട്ടിലെ വിവാദമായ മുട്ടില്‍ മരം മുറിയില്‍ . ബത്തേരി ഡിവൈഎസ്പി, വി വി ബേബിയുടെ നേതൃത്വത്തിലുള്ള 22 അംഗ അന്വേഷകസംഘം മരം മുറി നടന്ന പ്രദേശങ്ങളില്‍ പരിശോധന തുടങ്ങി. മുറിച്ച മരങ്ങളുടെ മഹസര്‍ തയ്യാറാക്കി വരുന്നു. 100ന് മുകളില്‍ മരങ്ങള്‍ മുറിച്ചതായി കരുതുന്നതായി ഡിവൈഎസ്പി വി വി ബെന്നി പറഞ്ഞു. തെളിവ് കര്‍ഷകരെ നേരില്‍ കണ്ട് ശേഖരിക്കും. എറണാകുളം ജില്ലയില്‍ നിന്നും പിടികൂടിയത് ഇവിടെ നിന്ന് മുറിച്ച് മാറ്റിയ തടികളാണോ എന്നത് കണ്ടെത്തണം.
ആദിവാസികളെ വഞ്ചിച്ചിട്ടുണ്ടോ എന്ന കാര്യവും പരിശോധിക്കും. വനം, റവന്യു വകുപ്പുകളുടെ അന്വേഷണത്തിന് പുറമേയാണ് പോലീസ് അന്വേഷണം. വൈത്തിരി തഹസില്‍ദാരുടെ പരാതിയില്‍ മീനങ്ങാടി പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സര്‍ക്കാരിലേക്ക് റിസര്‍വ് ചെയ്ത ഈട്ടി ഉള്‍പ്പെടെയുള്ള മരങ്ങള്‍ മുറിച്ചതിന് വാഴവറ്റ മൂങ്ങനാനിയില്‍ റോജി അഗസ്റ്റിയന്‍ ഉള്‍പ്പെടെ 68 പേര്‍ക്കെതിരെയാണ് കേസ്. മുട്ടില്‍ സൗത്ത് വില്ലേജ് പരിധിയിലെ ഭൂമിയില്‍നിന്നാണ് അനധികൃതമായി ഈട്ടിയുള്‍പ്പെടെയുള്ള വന്‍മരങ്ങള്‍ മുറിച്ചുമാറ്റിയത്. 2020 നവംബര്‍ മുതലായിരുന്നു മരംമുറി.15 കോടിയോളം വിലവരുന്ന 505 ക്യുബിക് മീറ്റര്‍ മരങ്ങൾ 42 ഇടങ്ങളിൽ നിന്നാണ് മുറിച്ചത്.ഇതിലധികവും സര്‍ക്കാരിലേക്ക് റിസര്‍വ് ചെയ്ത മരങ്ങളാണ് .