ജൂലൈ ആറ് വരെ ഇന്ത്യയില്‍ നിന്നുള്ള യാത്രാ വിലക്ക് യു എ ഇ നീട്ടി. യു എ ഇ പൗരന്മാര്‍, ഗോള്‍ഡന്‍ വിസക്കാര്‍, നയതന്ത്ര കാര്യാലയങ്ങളിലെ അംഗങ്ങള്‍ എന്നിവരെ വിലക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇക്കാലയളവില്‍ യാത്രക്കായി ടിക്കറ്റ് എടുത്തവര്‍ യാത്രാസമയം പുതുക്കണമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു. യാത്രാവിലക്ക് നേരത്തെ ജൂണ്‍ 30 വരെയാണ് യു എ ഇ പ്രഖ്യാപിച്ചിരുന്നത്.