24.8 C
Kollam
Wednesday, March 12, 2025
HomeMost Viewed‘ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ അംഗീകരിക്കാനാകില്ല’: ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.

‘ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ അംഗീകരിക്കാനാകില്ല’: ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ ഒരു കാരണവശാലും ന്യായീകരിക്കാനോ അംഗീകരിക്കാനോ കഴിയില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കോവിഡ് ഡ്യൂട്ടിക്കിടയില്‍ ഡോ. രാഹുലിനെ മര്‍ദിച്ച സംഭവം അങ്ങേയറ്റം അപലപനീയമാണെന്നും ഈ വിഷയത്തില്‍ ഡോ. രാഹുലിന്റെ വിഷമം മനസിലാക്കുന്നുവെന്നും മന്ത്രി പറഞ്ഞു. ഇതുപോലുള്ള സംഭവങ്ങളില്‍ അതിശക്തമായ നടപടിയുണ്ടാകും. ഈ സംഭവത്തില്‍ അദ്ദേഹത്തിനൊപ്പമാണുള്ളതെന്നും മന്ത്രി വ്യക്തമാക്കി.
പ്രതിയെ ഒരു കാരണവശാലും സംരക്ഷിക്കില്ല. പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യാനുള്ള നീക്കം നടക്കുന്നുണ്ടെന്നും ആരോഗ്യ പ്രവര്‍ത്തകരുടെ മനോവീര്യത്തെ ബാധിക്കുന്ന തരത്തിലുള്ള ഒരു സംഭവങ്ങളും അംഗീകരിക്കുകയില്ലെന്നും മന്ത്രി വ്യക്തമാക്കി. സര്‍ക്കാരിന് ശക്തവും കൃത്യവുമായ നിലപാടുകള്‍ തന്നെയാണ് ഇത്തരം സംഭവങ്ങളില്‍ ഉള്ളതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കോവിഡ് മഹാമാരി സമയത്ത് വലിയ കഠിനാധ്വാനം ചെയ്തുകൊണ്ടിരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമങ്ങള്‍ ഒരു തരത്തിലും അനുവദിക്കില്ലെന്നും മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി.

- Advertisment -

Most Popular

- Advertisement -

Recent Comments