27.1 C
Kollam
Sunday, December 8, 2024
HomeMost Viewedസംസ്​കരിച്ച 100ലധികം മൃതദേഹങ്ങൾ വീണ്ടും നദിയിലേയ്ക്ക് ; ഗംഗാ തീരത്ത്​

സംസ്​കരിച്ച 100ലധികം മൃതദേഹങ്ങൾ വീണ്ടും നദിയിലേയ്ക്ക് ; ഗംഗാ തീരത്ത്​

കനത്ത മഴയിൽ ഗംഗയിലെ ജലനിരപ്പ്​ ഉയർന്ന​​തോടെ തീരത്ത്​ സംസ്​കരിച്ചിരുന്ന മൃതദേഹങ്ങൾ വീണ്ടും നദിയിലെത്തി . ജലനിരപ്പ്​ ഉയർന്ന് ​മണൽ ഒലിച്ചുപോയതാണ്​ മൃതദേഹങ്ങൾ നദിയിലെത്താൻ കാരണം.
ആയിരക്കണക്കിന്​ മൃതദേഹങ്ങളാണ് കോവിഡ് രണ്ടാം തരംഗത്തിൽ ​ ഗംഗതീരത്ത്​ സംസ്​കരിച്ചിരുന്നത്​. മൃതദേഹങ്ങൾ സംസ്​കരിക്കുന്നതിന്റെ ഉത്തരവാദിത്തം വീണ്ടും മുനിസിപ്പൽ കോർപറേഷൻ രൂപീകരിച്ച സമിതി ഏറ്റെടുത്തു. ഉത്തർപ്രദേശിലെ പാപമു ഘട്ടിൽ മൂന്നാഴ്​ചക്കിടെ രണ്ടാമതും സംസ്​കരിച്ചത് നൂറിലധികം മൃതദേഹങ്ങളാണ്​ ​. വെള്ളിയാഴ്​ച മാത്രം 11 മൃതദേഹങ്ങൾ സംസ്​കരിച്ചു. വ്യാഴാഴ്​ച 22 എണ്ണവും. മൃതദേഹങ്ങൾ നദിയിലേയ്ക്ക്​ വീണ്ടും എത്താതിരിക്കാൻ പൗരസമിതിയുടെ മേൽനോട്ടത്തിലാണ്​
സംസ്​കാരം. മലിനീകരണം ഒഴിവാക്കുന്നതിനായി പുറത്തുവരുന്ന മൃതദേഹങ്ങളുടെ സംസ്​കാരം മുനിസിപ്പൽ കോർപറേഷൻ ഏറ്റെടുത്ത്​ നടത്തും.

- Advertisment -

Most Popular

- Advertisement -

Recent Comments