പതിനാറുകാരിയെ ആലപ്പുഴ വള്ളികുന്നത്ത് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇലിപ്പക്കുളം സ്വദേശി അനിൽ കുമാറിന്റെ മകൾ അനഘയാണ് മരിച്ചത്. കിടപ്പുമുറിയിലെ ജനലിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം . സംഭവം നടന്നത് ഇന്നലെ വൈകിട്ടായിരുന്നു. ഈ സമയം അച്ഛനും അമ്മയും സഹോദരിയും വീട്ടിലുണ്ടായിരുന്നില്ല. ബന്ധുവീട്ടിൽ പോയ അമ്മയും സഹോദരിയും തിരിച്ചെത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല.
അതേസമയം അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. പത്താം ക്ലാസ് പരീക്ഷാഫലം കാത്തിരിക്കുകയായിരുന്നു അനഘ . പോലീസ് അന്വേഷണം ഊർജ്ജിതമാക്കി .