27 C
Kollam
Saturday, July 27, 2024
HomeLifestyleHealth & Fitnessകോവിഡ് വാക്സിൻ ; കേരളത്തിൽ 18 വയസ്സ് പൂർത്തിയായ എല്ലാവർക്കും

കോവിഡ് വാക്സിൻ ; കേരളത്തിൽ 18 വയസ്സ് പൂർത്തിയായ എല്ലാവർക്കും

കേരളത്തിൽ 18 വയസ്സ് പൂർത്തിയായ എല്ലാവർക്കും വാക്സിൻ നൽകാൻ സർക്കാർ തീരുമാനിച്ചു . മുൻഗണനാ നിബന്ധനയില്ലാതെ തന്നെ കുത്തിവെയ്പ് നടത്താൻ ആരോഗ്യവകുപ്പ് ഉത്തരവിറക്കി. അതേസമയം 18 മുതൽ 44 വരെയുള്ളവരിൽ മുൻഗണനാ വിഭാഗത്തിനുള്ള പ്രത്യേക പരിഗണന തുടരും.
സംസ്ഥാനത്ത് 18 മുതൽ 44 വയസുവരെയുള്ളവരിൽ രോഗബാധിതർക്കും മറ്റ് മുൻഗണനയുള്ളവർക്കും മാത്രമാണ് കുത്തിവെയ്പ് നൽകിയിരുന്നത്. എന്നാൽ ഇനി മുൻഗണനാ വ്യത്യാസമില്ലാതെ തന്നെ വാക്സിൻ ലഭിക്കും.
18 മുതലുള്ള എല്ലാവരെയും ഒരു ബ്ലോക്കായി നിശ്ചയിച്ച് കുത്തിവെയ്പ് നടത്താൻ ആരോഗ്യവകുപ്പ് ഉത്തരവിറക്കി. കേന്ദ്രത്തിന്റെ പുതിയ വാക്സിൻ നയത്തിലെ മാറ്റത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന തീരുമാനം.
മൂന്നാം തരംഗത്തിന് മുന്നോടിയായി പരമാവധി പേർക്ക് വാക്സിൻ നൽകുക കൂടിയാണ് ലക്ഷ്യം.അതേസമയം 18-നും 45-നുമിടയിലുള്ളവരിൽ രോഗബാധിതർ, വിദേശത്ത് പോകുന്നവർ, പൊതുസമ്പർക്കം കൂടിയ വിവിധ വകുപ്പുകളിലെ ജീവനക്കാർ തുടങ്ങി 50-ലേറെ വിഭാഗങ്ങൾക്കുള്ള പ്രത്യേക മുൻഗണ തുടർന്നും ലഭിക്കും.

- Advertisment -

Most Popular

- Advertisement -

Recent Comments