25.5 C
Kollam
Monday, October 13, 2025
HomeMost Viewedറിങ്‌ റോഡ് ; വൈകീട്ട്‌ അഞ്ച് മുതല്‍ പൊതുമരാമത്ത് മന്ത്രിയെ വിളിക്കാം

റിങ്‌ റോഡ് ; വൈകീട്ട്‌ അഞ്ച് മുതല്‍ പൊതുമരാമത്ത് മന്ത്രിയെ വിളിക്കാം

പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങളും പരാതികളും തത്സമയം അറിയിക്കാനുള്ള “റിങ് റോഡ്’ ഫോൺ ഇൻ പരിപാടി ഇന്ന്‌ വൈകീട്ട് അഞ്ച് മുതല്‍ ആറ് വരെ. 18004257771 (ടോൾ ഫ്രീ) എന്ന നമ്പറിലേക്ക് വിളിക്കാം.
പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങൾ അറിയിക്കാൻ വ്യത്യസ്‌ത‌ങ്ങളായ സംവിധാനം ഇതിനോടകം ഏർപ്പെടുത്തിയിട്ടുണ്ട്. ‘റിംഗ് റോഡി’ നൊപ്പം രാവിലെ മുതൽ വൈകുന്നേരം വരെ വിളിക്കാൻ കഴിയുന്ന കൺട്രോൾ റൂം സജീവമാണ്. 18004257771 എന്ന നമ്പറിൽ തന്നെ വിളിച്ച് പരാതികൾ അറിയിക്കാം. റിംഗ് റോഡിൽ വിളിച്ച് കിട്ടാത്തവർ നിരാശപ്പെടേണ്ട. മറ്റ് സമയങ്ങളിലും ഈ നമ്പറിൽ വിളിക്കാവുന്നതാണ്. എൻ്റെ ഓഫീസ് കൺട്രോൾ റൂമിൻ്റെ ദൈനംദിന പരാതികൾ വിലയിരുത്തുന്ന സംവിധാനവും ആരംഭിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥരേയും ജനങ്ങളേയും കൂട്ടി യോജിപ്പിച്ച് വകുപ്പിനെ കൂടുതൽ ജനകീയമാക്കാനാണ് റിംഗ് റോഡ് കൊണ്ട് ഉദ്ദേശിക്കുന്നത്.

- Advertisment -

Most Popular

- Advertisement -

Recent Comments