25.6 C
Kollam
Tuesday, January 20, 2026
HomeNewsCrimeതലസ്ഥാനത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി

തലസ്ഥാനത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി

തിരുവനന്തപുരത്ത് ചാക്കയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. ഇന്ന് രാവിലെയാണ് സംഭവം. ചാക്കയ്ക്ക് സമീപം വാടകയ്ക്ക് താമസിക്കുകയായിരുന്ന സമ്പത്താണ് കൊലപ്പെട്ടത്. കഞ്ചാവ് സംഘങ്ങൾ തമ്മിലുളള കുടിപ്പകയാണ് കൊലപാതത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിൽ തിരുവനന്തപുരം സ്വദേശികളായ സനൽ മുഹമ്മദ്, സജാദ് എന്നിവരെ വഞ്ചിയൂർ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സമ്പത്ത് പോലീസിന് വിവരം നൽകിയെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് വഞ്ചിയൂർ പോലീസ് പറഞ്ഞു.

- Advertisment -

Most Popular

- Advertisement -

Recent Comments