26.4 C
Kollam
Tuesday, December 3, 2024
HomeMost Viewedവാട്സ്ആപ്പ് നിരോധിക്കണം; ഇന്ന് ഹൈക്കോടതി ഹ‍ർജി പരിഗണിക്കും

വാട്സ്ആപ്പ് നിരോധിക്കണം; ഇന്ന് ഹൈക്കോടതി ഹ‍ർജി പരിഗണിക്കും

വാട്ട്സ്ആപ്പ് വിലക്കണമെന്ന് ആവശ്യപ്പെട്ട് കുമളി സ്വദേശി ഓമനക്കുട്ടനാണ് ഹൈക്കോടതിയെ സമീപിച്ചത്. കേന്ദ്ര ഐ ടി ചട്ടങ്ങൾ പാലിച്ചില്ലെങ്കിൽ വാട്ട്സ് ആപ്പ് നിരോധിക്കണം എന്നാവശ്യപ്പെട്ട് നൽകിയ ഹർജിയാണ് ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നത്. ഉപഭോക്താക്കളുടെ സ്വകാര്യതയിലേക്ക് വാട്സ്ആപ്പ് കടന്നു കയറുന്നു. അതിനാൽ കേന്ദ്ര ഐടി ചട്ടത്തിലെ വ്യവസ്ഥകൾ പാലിക്കാൻ വാട്ട്സ്ആപ്പിന് നിർദ്ദേശം നൽകണമെന്ന് ഹർജിയിൽ പറയുന്നു. വാട്സാപ്പ് ഡേറ്റയിൽ കൃത്രിമത്വം നടക്കാനുള്ള സാധ്യതകൾ തള്ളിക്കളയാൻ കഴിയില്ല. ഈ സാഹചര്യത്തിൽ കേസുകളിൽ തെളിവായി വാട്സ്ആപ്പ് ഡേറ്റ സ്വീകരിക്കരുതെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

- Advertisment -

Most Popular

- Advertisement -

Recent Comments