27.2 C
Kollam
Friday, January 24, 2025
HomeMost Viewedജീപ്പും ലോറിയും കൂട്ടിയിടിച്ചു ; രണ്ട് മരണം

ജീപ്പും ലോറിയും കൂട്ടിയിടിച്ചു ; രണ്ട് മരണം

തുടർക്കഥയായി രാമനാട്ടുകരയിൽ വീണ്ടും വാഹനാപകടം. ബൈപാസിൽ ജീപ്പും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർ‌ മരിച്ചു. ജീപ്പ് യാത്രക്കാരായ കോട്ടയം പുതുപ്പള്ളി സ്വദേശി ശ്യാം വി ജോർജ്, കണ്ണൂർ കൊട്ടിയൂർ അമ്പായത്തോട് സ്വദേശി പി എ ജോർജ് എന്നിവരാണ് മരിച്ചത്.
തിങ്കളാഴ്‌ച പുലർച്ചെ രണ്ടരയോടെയാണ് അപകടം. കോഴിക്കോട് ഭാഗത്തു നിന്നും ചേളാരിക്ക് പോകയായിരുന്ന ലോറിയും വയനാട്ടിലേക്ക് പോകുകയായിരുന്ന താർ ജീപ്പും കൂട്ടിയിടിക്കുകയായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. രാമനാട്ടുകര ബൈപാസ് മേൽപ്പാലത്തിലേക്ക് കയറുന്നതിന് തൊട്ടുമുമ്പാണ് അപകടം .കഴിഞ്ഞാഴ്ച രാമനാട്ടുകര എയർപോർട്ട് റോഡിൽ സ്വർണക്കവർച്ചാ സംഘത്തിലുൾപ്പെട്ട അഞ്ചുപേർ അപകടത്തിൽ മരിച്ചിരുന്നു.

- Advertisment -

Most Popular

- Advertisement -

Recent Comments