വടകരയിൽ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കുന്നത്തുകര എണ്ണക്കണ്ടി സിറാജിന്റെ മകന്‍ ഷിയാസിന്റെ (22 ) മൃതദേഹമാണ് കണ്ടെത്തിയത്. തുറശ്ശേരിക്കടവ് പാലത്തിന് സമീപം പുഴയില്‍ കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട്
ഷിയാസിനെ കാണാതാവുകയായിരുന്നു. മണിയൂര്‍ മൂഴിക്കല്‍ ചീര്‍പ്പിനോട് ചേര്‍ന്ന ഭാഗത്ത് ഞായറാഴ്ച വൈകീട്ട് ആറേമുക്കാലോടെ ഫൂട്ബോള്‍ കളി കഴിഞ്ഞ് കുളിക്കാനെത്തിയപ്പോഴാണ് അപകടം. വേലിയിറക്കമായിരുന്നതിനാല്‍ ഒഴുക്ക് ശക്തമായിരുന്നു. യുവാവിനെ കാണാതായത് മുതല്‍ നാട്ടുകാരും ഫയര്‍ ഫോഴ്സും പൊലീസും സന്നദ്ധ സംഘടനകളും തിരച്ചില്‍ നടത്തിയിരുന്നു. ഒടുവില്‍ ഇന്ന്‍ രാവിലെ എട്ട് മണിയോടെയാണ് മൃതദേഹം കണ്ടെത്തായാണത്. ചെരണ്ടത്തൂര്‍ എം എച്ച് ഇ എസ് കോളേജില്‍ അവസാന വര്‍ഷ ബി കോം വിദ്യാര്‍ഥിയാണ് ഷിയാസ്.