25 C
Kollam
Sunday, February 2, 2025
HomeNewsCrimeവിസ്മയയുടെ മരണം ; കിരണ്‍ കുമാറിനെ ഇന്ന് വിസ്മയയുടെ വീട്ടിലെത്തിച്ച്‌ തെളിവെടുപ്പ് നടത്തും

വിസ്മയയുടെ മരണം ; കിരണ്‍ കുമാറിനെ ഇന്ന് വിസ്മയയുടെ വീട്ടിലെത്തിച്ച്‌ തെളിവെടുപ്പ് നടത്തും

വിസ്മയ കേസില്‍ പോലീസ് കസ്റ്റഡിയിലുള്ള ഭര്‍ത്താവ് കിരണ്‍ കുമാറിനെ ഇന്ന് വീട്ടിലെത്തിച്ച്‌ തെളിവെടുപ്പ് നടത്തും. വിസ്മയ കൊല്ലപ്പെട്ട വീട്ടിലെത്തിച്ചാണ് തെളിവെടുപ്പ്. വിസ്മയ ശുചിമുറിക്കുള്ളില്‍ തൂങ്ങി മരിക്കുകയായിരുന്നുവെന്ന മൊഴിയില്‍ ഉറച്ച്‌ നില്‍ക്കുകയാണ് കിരണ്‍. പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിച്ചിരുന്നുവെന്നത് പ്രതി സമ്മതിച്ചു. വിസ്മയയെ ആശുപത്രിയില്‍ എത്തിച്ച ശേഷം പെണ്‍കുട്ടിയുടെ ബന്ധുക്കളെ ഭയന്ന് അവിടെ നിന്നു കടന്നു കളഞ്ഞുവെന്നാണ് കിരണ്‍ പറയുന്നത്. ഭാര്യയുടേത് തൂങ്ങി മരണമാണെന്ന് പ്രതി ആവര്‍ത്തിച്ചു. എന്നാല്‍ ഏറെ നേരം വിസ്മയയെ കാണാതിരുന്നിട്ടും അന്വേഷിക്കാത്തത് എന്തെന്നതിനും ടവ്വലുമായി പെണ്‍കുട്ടി പോയത് കണ്ടോ എന്ന ചോദ്യത്തിനും കിരണ്‍ മറുപടി നല്‍കിയില്ല. പുലര്‍ച്ചെ മൂന്നരയ്ക്ക് വഴക്കുണ്ടായപ്പോള്‍ മാതാപിതാക്കള്‍ എത്തി ഇടപെട്ടു. ആ ദിവസം താന്‍ ഭാര്യയെ മര്‍ദിച്ചിട്ടില്ല. മൊബൈല്‍ ഫോണ്‍ അമിതമായി വിസ്മയ ഉപയോഗിക്കാറുണ്ടായിരുന്നു. ഇതിന്റെ പേരില്‍ മൂന്ന് ഫോണുകള്‍ തല്ലി തകര്‍ത്തു. പിന്നീട് പതിയ ഫോണ്‍ വാങ്ങി നല്‍കിയിരുന്നുവെന്ന് കിരണ്‍ പറഞ്ഞു.

- Advertisment -

Most Popular

- Advertisement -

Recent Comments