25.8 C
Kollam
Monday, December 23, 2024
HomeNewsCrimeഅറസ്‌റ്റിലായ ശിഹാബ്‌ അബ്ദുള്ളക്കുട്ടിയുടെ തെരഞ്ഞെടുപ്പ്‌ ചുമതലക്കാരൻ ; സ്വർണക്കവർച്ചാ കേസ്‌

അറസ്‌റ്റിലായ ശിഹാബ്‌ അബ്ദുള്ളക്കുട്ടിയുടെ തെരഞ്ഞെടുപ്പ്‌ ചുമതലക്കാരൻ ; സ്വർണക്കവർച്ചാ കേസ്‌

കരിപ്പൂർ സ്വർണക്കവർച്ചാ കേസിൽ അറസ്‌റ്റിലായ മഞ്ചേരി പാണ്ടിക്കാട്‌ സ്വദേശി മുഹമ്മദലി ശിഹാബ്‌ ബിജെപി ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടിയുടെ തെരഞ്ഞെടുപ്പ്‌ കമ്മിറ്റി ചുമതലക്കാരൻ. കഴിഞ്ഞ മലപ്പുറം പാർലമെന്റ്‌ ഉപതെരഞ്ഞെടുപ്പിൽ സജീവമായുണ്ടായിരുന്ന ഇയാൾക്ക്‌ സ്വർണക്കവർച്ച, ഹവാല പണമിടപാട്‌ സംഘങ്ങളുമായും അടുത്ത ബന്ധമാണുള്ളത്‌.
അബ്ദുള്ളക്കുട്ടിയുടെ തെരഞ്ഞെടുപ്പ്‌ പ്രവർത്തനങ്ങളുടെ മഞ്ചേരി നഗരസഭയിലെ മുഖ്യചുമതലക്കാരനായിരുന്നു. വേദിയിൽ ജില്ലാ തെരഞ്ഞെടുപ്പ്‌ കൺവൻഷനിൽ കേന്ദ്ര നേതാക്കൾക്കൊപ്പം ഇയാളും ഉണ്ട് . സ്വർണക്കവർച്ച, കുഴൽപ്പണ ഇടപാടുകളിൽ പിടിക്കപ്പെടാതിരിക്കാൻ ബിജെപി ബന്ധം ഉപയോഗപ്പെടുത്തുകയായിരുന്നു. കള്ളക്കടത്ത്‌ സ്വർണവും ഹവാല പണവും നഷ്ടമാകുന്ന കേസുകളാണ്‌ ക്വട്ടേഷനെടുക്കുക. കാരിയർമാരെ തട്ടിക്കൊണ്ടുപോയി മർദിച്ച്‌ പണവും സ്വർണവും വീണ്ടെടുക്കുകയാണ്‌ രീതി. നിരവധി കേസുകളിൽ പ്രതിയാണ്‌. 2014ൽ കൊടുവള്ളി സ്‌റ്റേഷനിൽ ശിഹാബിനെതിരെ രണ്ട്‌ കേസുകൾ ഉണ്ട്.

- Advertisment -

Most Popular

- Advertisement -

Recent Comments