ലക്ഷദീപ് സന്ദർശനത്തിന് അനുമതി നിഷേധിച്ച അഡ്മിനിസ്ട്രേറ്ററുടെ നടപടി ചോദ്യം ചെയ്ത് ഇടത് എം പി മാർ സമർപ്പിച്ച ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. പാർലിമെന്റ് അംഗങ്ങളായ എളമരം കരിം, വി. ശിവദാസൻ, എ.എം ആരിഫ് എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്. ലക്ഷദീപ് നിവാസികൾക്കെതിരെ വിവാദ നിയമങ്ങൾ പാസാക്കിയ സാഹചര്യത്തിലാണ് ലക്ഷദീപ് സന്ദർശനത്തിന് അനുമതി തേടിക്കൊണ്ട് പാർലിമെന്റംഗങ്ങളായ തങ്ങൾ ഭരണകൂടത്തെ സമീപിച്ചതെന്നും, എന്നാൽ അപേക്ഷകൾ പരിഗണിക്കാൻ പോലും ലക്ഷദീപ് ഭരണകൂടം തയ്യറായില്ലെന്നും ഹർജിയിൽ ആരോപിക്കുന്നു. സമാന വിഷയത്തിൽ യു ഡി എഫ് എം പിമാർ സമർപ്പിച്ച മറ്റൊരു ഹർജി കോടതിയുടെ പരിഗണനയിലാണ്. കോവിഡുമായി ബന്ധപ്പെട്ട ലോക്ഡൗൺ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാലാണ് എം പി മാർക്ക് അനുമതി നൽകാത്തത് എന്നാണ് ദ്വീപ് ഭരണകൂടo വാദിക്കുന്നത് .