28.6 C
Kollam
Wednesday, April 23, 2025
HomeNewsCrimeയൂത്ത് ലീഗ് നേതാവ് ; സ്വര്‍ണ്ണക്കടത്ത് കേസില്‍ ആരോപണവിധേയനായ പട്ടാമ്പി സ്വദേശി

യൂത്ത് ലീഗ് നേതാവ് ; സ്വര്‍ണ്ണക്കടത്ത് കേസില്‍ ആരോപണവിധേയനായ പട്ടാമ്പി സ്വദേശി

സ്വര്‍ണ്ണക്കടത്ത് കേസില്‍ ആരോപണവിധേയനായ പട്ടാമ്പി സ്വദേശി യൂത്ത് ലീഗ് നേതാവെന്ന് റിപ്പോർട്ട്.  സ്വര്‍ണ്ണക്കടത്ത് സംഭവത്തില്‍ മുസ്ലീംലീഗിന്‍റെ പട്ടാമ്പി മണ്ഡലം വൈറ്റ് ഗാര്‍ഡ് ക്യാപ്റ്റനായ കെ ടി സുഹൈലിന് ബന്ധമുണ്ടെന്നാണ് വിവരം. കുലുക്കല്ലൂര്‍ സ്വദേശിയായ സുഹൈല്‍ സംഭവശേഷം ഒളിവിലാണ്.
പട്ടാമ്പി സ്വദേശിയായ സഫ് വാനെയും പോലീസ് തിരയുന്നു. ഇയാളും വൈറ്റ് ഗാര്‍ഡാണ്. രാമനാട്ടുകര വാഹനാപകടത്തിനു ശേഷം സംഭവ സ്ഥലത്തുണ്ടായിരുന്ന കാറില്‍ ഇവര്‍ രക്ഷപ്പെടുകയായിരുന്നു. ഈ കാര്‍ ക‍ഴിഞ്ഞ ദിവസം ചെര്‍പ്പുളശ്ശേരിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

- Advertisment -

Most Popular

- Advertisement -

Recent Comments