ആനി ശിവ എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ എസ് ഐ സ്ഥാനമേറ്റു. കൊച്ചിയില്‍ ചുമതല ഏറ്റെടുത്തതില്‍ സന്തോഷമെന്നും എല്ലാവരുടെയും സൂപ്പര്‍ ഹീറോ അവനവന്‍ തന്നെ ആണെന്നും പരിശ്രമിച്ചാല്‍ ആര്‍ക്കും ഈ സ്ഥാനങ്ങള്‍ നേടിയെടുക്കാന്‍ കഴിയുമെന്നും ആനി ശിവ പറഞ്ഞു.
ജീവിതത്തിലെ പ്രതിസന്ധികളോട് പടവെട്ടി പോലീസ് കുപ്പായമണിഞ്ഞ ആനി ശിവ ഇതിനോടകം മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു. കോളേജ് പഠനകാലത്ത് പ്രണയിച്ച് വിവാഹം. കുറച്ച് നാളുകള്‍ക്കകം കൈകുഞ്ഞുമായി ഒറ്റപെട്ടുള്ള ജീവിതം. പ്രതിസന്ധികള്‍ ഒരുപാടുണ്ടായിട്ടും പതറിയില്ല. പടവെട്ടി മുന്നോട്ട് കുതിച്ചു.ജീവിക്കാന്‍ വേണ്ടി കറി പൗഡര്‍ മുതല്‍ അമ്പല പറമ്പില്‍ നാരങ്ങ വെള്ളം വരെ വിറ്റു. ഒടുവില്‍ അവര്‍ പോലീസ് കുപ്പായമണിഞ്ഞു. ആദ്യ പോസ്റ്റിംഗ് വര്‍ഷങ്ങള്‍ക്ക് മുമ്പ് കച്ചവടക്കാരിയായി വേഷമിട്ടിറങ്ങിയ വര്‍ക്കലയിലെ പോലീസ് സ്റ്റേഷനിലായിരുന്നു . എന്നാല്‍, ആനി എസ് ഐ ഇനി തിരക്കുള്ള കൊച്ചി നഗരത്തിന് സുരക്ഷയൊരുക്കും.