പെട്രോള്‍, ഡീസല്‍ വില വര്‍ധനക്ക് പിന്നാലെ പാചക വാതക വിലയും വര്‍ധിപ്പിച്ചു. വീടുകളില്‍ ഉപയോഗിക്കുന്ന സിലിണ്ടറിന് 25.50 രൂപയും വാണിജ്യ സിലിണ്ടറിന് 80 രൂപയുമാണ് കൂട്ടിയത്.
കോവിഡ് പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന സാധാരണക്കാര്‍ക്ക് വീണ്ടും ഇരുട്ടടിയെന്നോണമാണ് കേന്ദ്രത്തിന്റെ നടപടി. പെട്രോള്‍ -ഡീസല്‍ വില അടിക്കടി വര്‍ധിപ്പിച്ചതോടെ കടുത്ത ദുരിതത്തിലായ ജനങ്ങള്‍ക്ക് താങ്ങാവുന്നതിനപ്പുറമാണ് പാചകവാതകവില വര്‍ധനവ്.
വീടുകളിൽ ഉപയോഗിക്കുന്ന സിലിണ്ടറുകള്‍ക്ക് 25.50 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ കൊച്ചിയിലെ പുതുക്കിയ വില 841.50 രൂപയായി . വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറുകളുടെ വില 80 രൂപ കൂട്ടി 1550 രൂപയായി. ഇന്നുമുതല്‍ പുതുക്കിയ വില നിലവില്‍ വന്നു.