കോഴിക്കോട് സമാന്തര ടെലഫോണ്‍ എക്‌സ്‌ചേഞ്ച് കണ്ടെത്തി. സംഭവത്തില്‍ ശാരദാ മന്ദിരം സ്വദേശി ജുറൈസ് അറസ്റ്റിലായി. ഒരു വര്‍ഷമായി വാടകയ്‌ക്കെടുത്ത കെട്ടിടത്തിലായിരുന്നു ജുറൈസിന്റെ പ്രവര്‍ത്തനം. കോഴിക്കോട് ചിന്ത വളപ്പിലാണ് സമാന്തര എക്‌സ്‌ചേഞ്ച് പ്രവര്‍ത്തിച്ചത്.
സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് സംവിധാനം കണ്ടെത്തിയത് ഇന്റലിജന്‍സ് ബ്യൂറോയുടെ പരിശോധനയിലാണ് . ഔദ്യോഗിക കേന്ദ്രങ്ങള്‍ വഴിയല്ലാതെ വിദേശത്തേക്കടക്കം ഇവിടെ നിന്ന് ഫോണ്‍ വിളിക്കാന്‍ സാധിക്കുമായിരുന്നുവെന്നാണ് വിവരം. രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ദിവസങ്ങളോളം ഇന്റലിജന്‍സ് ബ്യുറോ ഉദ്യോഗസ്ഥര്‍ നിരീക്ഷണം നടത്തിയ ശേഷമാണ് റെയ്ഡ് നടത്തിയത്. ഇതിന് പിന്നില്‍ തീവ്രവാദ ബന്ധമുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. കസ്റ്റഡിയിലുള്ളയാളെ വിശദമായി ചോദ്യം ചെയ്താലേ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കൂ. ഉദ്യോഗസ്ഥ സംഘം കോഴിക്കോട് ഒന്നിലേറെ കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തി.
ഇപ്പോഴും പരിശോധനകള്‍ തുടരുകയാണ്.