28.1 C
Kollam
Sunday, December 22, 2024
HomeMost Viewedതിരുവഞ്ചൂർ രാധാകൃഷ്ണന്‍റെ മൊഴിയെടുത്തു ; വധഭീഷണി കത്ത് ലഭിച്ച സംഭവം

തിരുവഞ്ചൂർ രാധാകൃഷ്ണന്‍റെ മൊഴിയെടുത്തു ; വധഭീഷണി കത്ത് ലഭിച്ച സംഭവം

വധഭീഷണി കത്തിലൂടെ ലഭിച്ച സംഭവത്തില്‍ മുൻ ആഭ്യന്തര മന്ത്രിയും കോൺഗ്രസ് നേതാവുമായ തിരുവഞ്ചൂർ രാധാകൃഷ്ണന്‍റെ മൊഴിയെടുത്തു. എഡിജിപിയുടെ നിര്‍ദ്ദേശപ്രകാരമാണ് മൊഴിയെടുത്തത്. കത്തിന്‍റെ ഒറിജിനല്‍ മുഖ്യമന്ത്രിക്ക് കൈമാറി. ടി പി കേസിലെ പ്രതികൾക്ക് വധഭീഷണിക്ക് പിന്നില്‍ പങ്കുള്ളതായി സംശയിക്കുന്നെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. കോഴിക്കോട് നിന്ന് പോസ്റ്റ് ചെയ്ത കത്ത് എംഎൽഎ ഹോസ്റ്റലിലെ വിലാസത്തിൽ തിരുവഞ്ചൂരിനെ തേടിയെത്തിയത് ഇന്നലെ രാവിലെയാണ്. പത്ത് ദിവസത്തിനുള്ളിൽ നാട് വിട്ടില്ലെങ്കിൽ കുടുംബത്തെയടക്കം വധിക്കുമെന്നാണ് കത്തിലെ ഭീഷണി. കത്തയച്ചയാൾ പറയുന്നത് തന്നെ ക്രിമിനൽ പട്ടികയിൽ പെടുത്തിയതിന്റെ പ്രതികാരമാണിതെന്നാണ് .

- Advertisment -

Most Popular

- Advertisement -

Recent Comments