കരിപ്പൂർ സ്വർണക്കടത്ത് കേസിലെ പ്രതി അർജുൻ ആയങ്കിയെ തെളിവെടുപ്പിനായി കസ്റ്റംസ് കണ്ണൂരിലേക്ക് കൊണ്ടുപോയി. അർജുൻ്റെ അഴീക്കോട്ടെ വീട്ടിലടക്കം തെളിവെടുപ്പ് നടത്തും. അർജുൻ ആയങ്കിയെ ചോദ്യം ചെയ്യലിന്നായി ഈ മാസം 6 വരെയാണ് കസ്റ്റംസ് കസ്റ്റഡിയിൽ വിട്ട് നൽകിയത്. പുലർച്ചെ 3.30 മണിയോടെയാണ് കസ്റ്റംസ് സംഘം കണ്ണൂരിലേക്ക് പുറപ്പെട്ടത്. കേസിൽ അർജുൻ ആയങ്കി, മുഹമ്മദ് ഷെഫീഖ് എന്നിവരാണ് കസ്റ്റംസിൻ്റെ കസ്റ്റഡിയിൽ ഉള്ളത്. സ്വർണം കൊണ്ടുവന്നത് അർജുൻ മൊഴി നൽകിയിരുന്നു. കരിപ്പൂർ വഴിയുള്ള സ്വർണക്കടത്ത് കേസിലെ ബുദ്ധികേന്ദ്രം അർജുൻ ആയങ്കിയെന്നാണ് കസ്റ്റംസിൻ്റെ കണ്ടെത്തൽ. അർജുൻ ആയങ്കിക്ക് കീഴിൽ കള്ളകടത്തുനടത്താനായി യുവാക്കളുടെ വൻ സംഘം ഉണ്ടെന്നും കസ്റ്റംസ് കണ്ടെത്തി.