അതിഥി തൊഴിലാളിയെ മോഷ്ടാക്കള്‍ ബൈക്കില്‍ വലിച്ചിഴച്ച കേസില്‍ 2 പേരെ അറസ്റ്റ് ചെയ്തു.കോഴിക്കോട് കാക്കൂര്‍ സ്വദേശികളായ സനു കൃഷ്ണന്‍ (18), ഷംനാസ് (24) എന്നിവരാണ് അറസ്റ്റിലായത്. മോഷണക്കുറ്റം ചുമത്തിയാണ് കൊടുവള്ളി പോലീസ് നടപടി, പ്രതികളെ താമരശ്ശേരി കോടതിയില്‍ ഹാജരാക്കും
ഇയ്യാട് റോഡിലെ കെട്ടിടത്തില്‍ താമസിക്കുന്ന ബീഹാര്‍ സ്വദേശി അലി അക്ബറിനെയാണ് മൈബൈല്‍ കവര്‍ച്ചക്കെത്തിയ സംഘം റോഡിലൂടെ വലിച്ചിഴച്ചത്. ബൈക്കില്‍ രണ്ടുപേര്‍ റോഡരകില്‍ നില്‍ക്കുകയായിരുന്ന അലി അക്ബറിന്റെ അടുത്ത് എത്തുകയും ഫോണ്‍ വിളിക്കാനായി മൊബൈല്‍ ഫോണ്‍ ആവശ്യപ്പെടുകയുമായിരുന്നു. ബൈക്കില്‍ പിന്നിലുണ്ടായിരുന്നയാള്‍ ഫോണ്‍ കൈക്കലാക്കിയ ശേഷം നമ്പര്‍ ഡയല്‍ ചെയ്ത് സംസാരിക്കുന്നതായി അഭിനയിച്ച ഉടനെ ബൈക്ക് മുന്നോട്ടെടുത്തു.
ഈ സമയം ബൈക്കില്‍ പിടിച്ചു നില്‍ക്കുകയായിരുന്ന അലി അക്ബറിനെ ഏറെ ദൂരം റോഡിലൂടെ വലിച്ചിഴച്ചാണ് സംഘം രക്ഷപ്പെട്ടത്. റോഡില്‍ തെറിച്ച് വീണ അലി അക്ബറും കണ്ടു നിന്നവരും മോഷ്ടാക്കളെ പിന്തുടര്‍ന്നെങ്കിലും പിടി കൂടാനായില്ല. പരിക്കേറ്റ അലി അക്ബര്‍ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.തുടർന്നുള്ള അന്വേശണത്തിൽ ഇവരെ പിടികൂടുകയായിരുന്നു.
