കേരളത്തിന് ഏറ്റവും അനുയോജ്യമായ ജലഗതാഗതം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വടക്കേയറ്റം മുതൽ തെക്കേയറ്റംവരെ ജലാശയങ്ങളാൽ സമൃദ്ധമായ നാടാണ് നമ്മുടേത്. ഈ സാധ്യത തിരിച്ചറിഞ്ഞ് ദേശീയ ജലപാതകളുടെ വികസനത്തിനും ഉൾനാടൻ ജലഗതാഗതത്തിന്റെ പ്രചാരണത്തിനും നിരവധി പദ്ധതികൾക്കാണ് സംസ്ഥാന സർക്കാർ തുടക്കം കുറിച്ചിരിക്കുന്നത്. അവയിൽ ഏറ്റവും പ്രധാനമാണ് അഴീക്കലിൽനിന്നുള്ള തീരദേശ ചരക്കുകപ്പൽ സർവീസ്. അഴീക്കലിൽനിന്നുള്ള ആദ്യ ചരക്കുകപ്പൽ സർവീസ് ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ആദ്യഘട്ടത്തിൽ ആഴ്ചയിൽ രണ്ടുതവണ കൊച്ചി, ബേപ്പൂർ, അഴീക്കൽ തുറമുഖങ്ങളെ ബന്ധിപ്പിച്ച് കപ്പൽ സർവീസ്. താമസിയാതെ തന്നെ കൊല്ലം തുറമുഖത്തെക്കൂടി ഇതിന്റെ ഭാഗമാക്കും. വ്യവസായങ്ങൾക്ക് സൗകര്യങ്ങൾ ഉറപ്പുവരുത്തുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാനിന്നും മുഖ്യമന്ത്രി പറഞ്ഞു.