29.4 C
Kollam
Tuesday, April 29, 2025
HomeNewsCrimeപ്രതി കിരണ്‍ കുമാര്‍ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി ; വിസ്മയ കേസ്

പ്രതി കിരണ്‍ കുമാര്‍ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി ; വിസ്മയ കേസ്

വിസ്മയ കേസില്‍ പ്രതി കിരണ്‍ കുമാര്‍ കൊല്ലം ജില്ലാ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. ഹര്‍ജി പരിഗണിക്കുന്നത് പിന്നീടാകും . കഴിഞ്ഞ ദിവസം പ്രതിയുടെ ജാമ്യാപേക്ഷ ശാസ്താംകോട്ട മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. കേസ് അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും അതിനാൽ ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷൻ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. തുടർന്നാണ് കിരണിന് കോടതി ജാമ്യം നിഷേധിച്ചത്. കിരൺ ജാമ്യത്തിനായി കോടതിയെ സമീപിച്ചത് വിസ്മയയുടെ മരണത്തിൽ പങ്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് . പ്രോസിക്യൂഷന് വേണ്ടി അഭിഭാഷക കാവ്യ നായരാണ് ഹാജരായത്. അതേസമയം ജാമ്യത്തിനായി മേൽക്കോടതിയെ സമീപിക്കുമെന്ന് കിരണിന്റെ അഭിഭാഷകൻ പറഞ്ഞു.
കിരണിന് കോവിഡ് പോസിറ്റീവായതോടെ തെളിവെടുപ്പ് നിർത്തിവച്ചിരിക്കുകയാണ്.

- Advertisment -

Most Popular

- Advertisement -

Recent Comments