25 C
Kollam
Friday, November 22, 2024
HomeMost Viewedഇന്ത്യയിൽ നിന്നും ജർമനിയിലേക്ക് ; യാത്രാ വിലക്ക് നീക്കി

ഇന്ത്യയിൽ നിന്നും ജർമനിയിലേക്ക് ; യാത്രാ വിലക്ക് നീക്കി

ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ വിലക്ക് ജർമനി നീക്കി. കോവിഡ് ഡെൽറ്റ വകഭേദം വ്യാപിച്ച പോർച്ചുകഗൽ, ബ്രിട്ടൻ, അയർലാൻഡ്, റഷ്യ, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള യാത്രാ വിലക്കാണ് ജർമനി നീക്കിയത്.
ഇന്ത്യയിൽ നിന്നടക്കമുള്ള യാത്രക്കാർക്ക് യാത്രാ വിലക്ക് നീക്കുമെങ്കിലും ക്വാറന്റീൻ നിബന്ധനകൾ പാലിക്കേണ്ടി വരും. ഡെൽറ്റ വകഭേദമുള്ള രാജ്യങ്ങളുടെ ലിസ്റ്റിൽ നിന്ന് ‘ഹൈ ഇൻസിഡൻസ്’ എന്ന പട്ടികയിലേക്കാണ് രാജ്യങ്ങളെ മാറ്റിയിരിക്കുന്നത്. ഈ പട്ടികയിൽ പെട്ട രാജ്യങ്ങളിൽ നിന്നുള്ള വാക്സിനേഷൻ പൂർത്തിയായവർക്കും, കോവിഡ് മുക്തി നേടിയവർക്കും ക്വാറന്റീൻ നിർബന്ധമാക്കില്ല. യാത്രയ്ക്ക് മുമ്പ് വാക്സിനേഷൻ സർട്ടിഫിക്കറ്റോ, കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റോ ഹാജരാക്കണം.
കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വാക്സിനേഷൻ ചെയ്യാതെ എത്തുന്ന ആളുകൾക്ക് ഹാജരാക്കം. ജർമനിയിൽ എത്തിയതിനു ശേഷം പത്ത് ദിവസം ക്വാറന്റീനിൽ കഴിയുകയും വേണം. അഞ്ച് ദിവസത്തിന് ശേഷം ക്വാറന്റീൻ അവസാനിപ്പിക്കണമെങ്കിൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ
മതിയാകും എന്ന വ്യവ്യസ്ഥ നിലവിലുണ്ട് .

 

- Advertisment -

Most Popular

- Advertisement -

Recent Comments