കൊല്ലം ജില്ലയിൽ കോവിഡിന്റെ വ്യാപനം രൂക്ഷമാകുമ്പോഴും മാനദണ്ഡങ്ങളെ ഇത്ര നിസാരവത്ക്കരിക്കുന്ന മറ്റൊരു ജില്ല വേറെങ്ങും കാണില്ല.
കൊല്ലം നഗരം മാത്രം പരിശോധിക്കുമ്പോൾ, ഇവിടെ ആര് ആരോടാണ് പഴിചാരേണ്ടത്. ജില്ലാ ഭരണകൂടം സമയാസമയങ്ങളിൽ മുന്നറിയിപ്പുകളും മറ്റും നല്കുന്നെങ്കിലും അതൊക്കെ അസ്ഥാനത്താക്കിയാണ് ജനങ്ങളുടെ പ്രതികരണം. ഇക്കാര്യത്തിൽ പോലീസുകാർക്കും നിസ്സഹായകരാകേണ്ട അവസ്ഥയാണ്.
