28.2 C
Kollam
Tuesday, March 11, 2025
HomeMost Viewedമത്സരയോട്ടം ; കണ്ണൂരിലെ ബസപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്

മത്സരയോട്ടം ; കണ്ണൂരിലെ ബസപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്

കണ്ണൂർ ഇരിട്ടിയിൽ മത്സര ഓട്ടത്തിനിടെ ബസ് അപകടത്തിൽപെട്ട് നിരവധി പേർക്ക് പരിക്കേറ്റു. ഇരിട്ടിയിൽ നിന്നും പായത്തേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽ പെട്ടത്. ആർക്കും ഗുരുതരമായി പരിക്കുകളില്ല. സമയവുമായി ബന്ധപ്പെട്ട തർക്കത്തിന് പിന്നാലെ രണ്ട് ബസുകൾ മത്സര ഓട്ടം നടത്തുകയായിരുന്നു. 12 മണിയോടെ ഇരിട്ടി – പായം റോഡിൽ ജബ്ബാർ കടവ് പാലത്തിന് സമീപം ഉച്ചക്ക് ആയിരുന്നു അപകടം. അപ്പാച്ചി എന്ന ബസ്സാണ് അപകടത്തിൽ പെട്ടത്. മത്സര ഓട്ടമാണ് അപകടത്തിനിടയാക്കിയതെന്ന് ബസ്സിലുണ്ടായിരുന്നവരും ദൃക്സാക്ഷികളും പറഞ്ഞു. പായം, ആറളം സ്വദേശികൾക്കാണ് അപകടത്തില്‍ പരിക്കേറ്റത്. സംഭവത്തില്‍ ബസുടമകൾക്കെതിരെ ഇരിട്ടി പോലീസ് കേസെടുത്തു.

- Advertisment -

Most Popular

- Advertisement -

Recent Comments