26.1 C
Kollam
Tuesday, September 17, 2024
HomeMost Viewedകേരളത്തിൽ പലയിടങ്ങളിൽ ഇന്ന് ശക്തമായ മഴക്ക് സാധ്യത ; യെല്ലോ അലർട്ട് ഒൻപത് ജില്ലകളിൽ

കേരളത്തിൽ പലയിടങ്ങളിൽ ഇന്ന് ശക്തമായ മഴക്ക് സാധ്യത ; യെല്ലോ അലർട്ട് ഒൻപത് ജില്ലകളിൽ

കേരളത്തിന്റെ പല ഭാഗത്തും ഇന്ന് ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും ഇന്ന് ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതിനോടനുബന്ധിച്ച് ഒൻപത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍,മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. കേരള തീരത്ത് കാറ്റിന്‍റെ വേഗം 60 കിലോമീറ്റർ വരെയാകാൻ സാധ്യതയുണ്ട്. ഇതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശിച്ചിട്ടുണ്ട്.

- Advertisment -

Most Popular

- Advertisement -

Recent Comments