ജമ്മു കശ്മീരിലെ പുൽവാമയിൽ സുരക്ഷ സേനയും ഭീകരരും വീണ്ടും ഏറ്റുമുട്ടി. ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ വധിച്ചു. പാകിസ്ഥാനി ലക്ഷർ ഇ ത്വയ്ബ കമാൻഡർ അബു ഹുറൈറ എന്ന ഐജാസ് കൊല്ലപ്പെട്ടതായി കശ്മീർ ഐജിപി അറിയിച്ചു. നാല് ഭീകരരായിരുന്നു സ്ഥലത്തുണ്ടായിരുന്നത് എന്നാണ് വിവരം നിലവിൽ നാലാമനായി തെരച്ചിൽ തുടരുകയാണ്. ഇതിനിടെ അന്താരഷ്ട്ര അതിർത്തിയിൽ വീണ്ടും ഡ്രോൺ സാന്നിധ്യം കണ്ടെത്തി. അർണിയ മേഖലയിലാണ് ഡ്രോൺ കണ്ടത്.