കൊല്ലം വിളക്കുടിയിൽ വീട്ടമ്മയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് മരിച്ച ജയമോളുടെ കുടുംബം. സ്ത്രീധനത്തിന്‍റെ പേരിലാണ് ഭർത്താവ് കൊന്നതെന്ന് ആരോപിച്ച് കുടുംബം എസ്പിക്ക് പരാതി നൽകി. റെയിൽവെ ഉദ്യോഗസ്ഥനായ ജോമോൻ്റെ ഭാര്യ ജയയെ ഇന്നലെയാണ് വീട്ടിലെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരിച്ച ജയമോളും ഭർത്താവ് ജോമോനും തമ്മിൽ കലഹം പതിവായിരുന്നുവെന്നും സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. സംഭവത്തെ തുടർന്ന് ജോമോനെ പോലീസ് കസ്റ്റഡിയിലെടുത്തു.