26.2 C
Kollam
Sunday, December 22, 2024
HomeMost Viewedക‍ർഷകസമരം തുടരുന്നു ; കേന്ദ്രസഹമന്ത്രിയുടെ പ്രസ്താവനക്കെതിരെ ശക്തമായ പ്രതിഷേധം

ക‍ർഷകസമരം തുടരുന്നു ; കേന്ദ്രസഹമന്ത്രിയുടെ പ്രസ്താവനക്കെതിരെ ശക്തമായ പ്രതിഷേധം

ജന്തർമന്തറിൽ കാർഷികനിയമങ്ങൾക്കെതിരെയുള്ള കര്‍ഷകരുടെ സമരം തുടരുന്നു. രാവിലെ പതിനൊന്ന് മണി യോടെ കർഷകർ ദില്ലി അതിർത്തികളിൽ നിന്ന് ജന്തർമന്തറിൽ എത്തും. സമരം കണക്കിലെടുത്ത് വൻ സുരക്ഷ സന്നാഹമാണ് ദില്ലിയിലൊരുക്കിയിരിക്കുന്നത്. കർഷകരുടെ തീരുമാനം പാർലമെന്റിന്റെ വർഷകാല സമ്മേളനം തീരുന്നതുവരെ ജന്തര്‍മന്തറില്‍ ധര്‍ണ്ണ തുടരാനാണ് . അതേസമയം സമരം നടത്തുന്നത് കർഷകരല്ല തെമ്മാടികളാണെന്ന കേന്ദ്രസഹമന്ത്രി മീനാക്ഷി ലേഖിയുടെ പ്രസ്താവനക്കെതിരെ പ്രതിഷേധം കിസാൻ മോർച്ച ശക്തമാക്കി. എന്നാൽ തൻ്റെ വാക്കുകളെ വളച്ചൊടിച്ചതാണെന്നും. പ്രസ്താവനയിൽ ഖേദം പ്രകടിപ്പിക്കുകയാണെന്നും മീനാക്ഷി ലേഖി പറഞ്ഞു. രൂക്ഷ വിമർശനവുമായി മീനാക്ഷി ലേഖിയുടെ പ്രസ്താവനയ്ക്കെതിരെ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് രംഗത്ത് എത്തി.

- Advertisment -

Most Popular

- Advertisement -

Recent Comments