27.2 C
Kollam
Friday, June 12, 2026
HomeNewsദില്ലിയടക്കം 35 ഇടങ്ങളിൽ ഇ ഡി റെയിഡ്; ദില്ലി മദ്യനയവുമായി ബന്ധപ്പെട്ട കേസില്‍

ദില്ലിയടക്കം 35 ഇടങ്ങളിൽ ഇ ഡി റെയിഡ്; ദില്ലി മദ്യനയവുമായി ബന്ധപ്പെട്ട കേസില്‍

ദില്ലി മദ്യനയവുമായി ബന്ധപ്പെട്ട കേസില്‍ ദില്ലിയടക്കം 35 ഇടങ്ങളിൽ ഇ ഡി റെയിഡ് നടത്തുകയാണ്.ദില്ലി പഞ്ചാബ് ഹൈദരാബാദ് എന്നിവിടങ്ങളിൽ ആണ് പരിശോധന പുരോഗമിക്കുന്നത്.ഇഡിയുടെ നടപടിക്കെതിരെ വിമർശനവുമായി ദില്ലി മുഖ്യമന്ത്രി കെജ്‌രിവാൾ രംഗത്തെത്തി.വൃത്തികെട്ട രാഷ്ടീയത്തിനായി ഉദ്യോഗസ്ഥരുടെ സമയം കളയുകയാണ് എന്ന് കെജ്‌രിവാൾ കുറ്റപ്പെടുത്തി.3 മാസത്തിനിടെ നൂറുകണക്കിന് ഇടങ്ങളിൽ 500 പരിശോധനകൾ നടത്തി.മനീഷ് സിസോദിയക്ക് എതിരെ ഒന്നും കണ്ടെത്തിയില്ല .ഇങ്ങനെയുള്ള ഒരു രാജ്യം എങ്ങനെ പുരോഗമിക്കും എന്നും ദില്ലി മുഖ്യമന്ത്രി ചോദിച്ചു

മദ്യനയ കേസില്‍ അറസ്റ്റിലായ മലയാളി വിജയ് നായരെ അഞ്ച് ദിവസത്തെ സിബിഐ കസ്റ്റഡിയില്‍ വിട്ടു. ദില്ലി റോസ് അവന്യൂ കോടതിയിലാണ് പ്രതിയെ സിബിഐ ഹാജരാക്കിയത്. വിജയ് നായരുടെ മൊബൈല്‍ ഫോണിലെ വിവരങ്ങളെല്ലാം ഡിലീറ്റ് ചെയ്ത നിലയിലാണെന്നും, പ്രതി ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്നും സിബിഐ കോടതിയെ അറിയിച്ചു. ചോദ്യം ചെയ്യാനായി 7 ദിവസം കസ്റ്റഡിയില്‍ വേണമെന്നായിരുന്നു സിബിഐയുടെ ആവശ്യം. മദ്യനയ കേസില്‍ അഞ്ചാം പ്രതിയാണ് വിജയ് നായർ.

- Advertisment -

Most Popular

- Advertisement -

Recent Comments