24.7 C
Kollam
Wednesday, December 11, 2024
HomeMost Viewedആശുപത്രിയില്‍ കൊണ്ടുപോകാതെ പിതാവും മകനും പ്രസവമെടുക്കാന്‍ തീരുമാനിച്ചു; അമ്മയും കുഞ്ഞും മരിച്ചു

ആശുപത്രിയില്‍ കൊണ്ടുപോകാതെ പിതാവും മകനും പ്രസവമെടുക്കാന്‍ തീരുമാനിച്ചു; അമ്മയും കുഞ്ഞും മരിച്ചു

കൊല്ലം-ചടയമംഗലത്ത് വീട്ടില്‍ വെച്ച് പ്രസവിച്ച യുവതിയും നവജാതശിശുവും മരിച്ചു. 32 വയസുകാരിയായ ശാലിനിയും കുഞ്ഞുമാണ് മരിച്ചത്. ശാലിനിയെ ആശുപത്രിയില്‍ കൊണ്ടുപോകാതെ ഭര്‍ത്താവും മകനും ചേര്‍ന്ന് പ്രസവം വീട്ടില്‍ വെച്ച് നടത്താന്‍ തീരുമാനിക്കുകയായിരുന്നു. പ്രസവിച്ച ഉടന്‍ തന്നെ ശാലിനി കുഴഞ്ഞുവീണു മരിക്കുകയായിരുന്നു.

വ്യാഴാഴ്ച രാത്രി ഒരു മണിയോടെയാണ് ശാലിനിക്ക് പ്രസവ വേദന അനുഭവപ്പെട്ടത്. ഭര്‍ത്താവ് അനിലും 17 വയസുകാരനായ മകനുമാണ് ശാലിനിയുടെ പ്രസവസമയത്ത് ഒപ്പം ഉണ്ടായിരുന്നത്.പ്രസവത്തിന് ശേഷം ശാലിനി മകനോടും ഭര്‍ത്താവിനോടും അല്‍പം വെള്ളം ചോദിച്ചു. എന്നാല്‍, അതിനുശേഷം ഇവര്‍ കുഴഞ്ഞുവീഴുകയായിരുന്നു.

അവശനിലയിലായ ശാലിനിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ വീട്ടുകാര്‍ തയ്യാറായില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഇതിനുമുമ്പ് രണ്ട് കുട്ടികളെ ഇതുപോലെ പ്രസവമെടുത്ത് മരണം സംഭവിച്ചെന്നാണ് പ്രാഥമിക നിഗമനം.

- Advertisment -

Most Popular

- Advertisement -

Recent Comments