27.1 C
Kollam
Tuesday, February 4, 2025
HomeMost Viewedലക്ഷദ്വീപ് സന്ദർശനം നാളത്തേക്ക് മാറ്റി ; അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ

ലക്ഷദ്വീപ് സന്ദർശനം നാളത്തേക്ക് മാറ്റി ; അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ

അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിൻ്റെ ലക്ഷദ്വീപ് സന്ദർശനം നാളത്തേക്ക് മാറ്റി. നേരത്തെ അറിയിച്ചിരുന്നത് ഇന്ന് ഉച്ചക്ക് പന്ത്രണ്ടേകാലിന് നെടുമ്പാശ്ശേരിയിൽ എത്തി, പന്ത്രണ്ടേ മുക്കാലിന് അഗത്തിയിലേക്ക് പോകുമെന്നായിരുന്നു . അഡ്മിനിസ്ട്രേറ്ററുടെ പുതിയ യാത്രാ ഷെഡ്യൂൾ ഇന്ന് രാത്രി 8 മണിക്ക് കൊച്ചിയിൽ എത്തി നാളെ പകൽ പന്ത്രണ്ടേ മുക്കാലിൻ്റെ എയർ ഇന്ത്യ വിമാനത്തിൽ അഗത്തിയിലേക്ക് പോകുന്ന തരത്തിലാണ് . വൈ കാറ്റഗറി കമാൻ്റോ സുരക്ഷയോടെയാണ് ഇക്കുറി പ്രഫുൽ പട്ടേൽ ദ്വീപിലെത്തുന്നത്. കഴിഞ്ഞ ദ്വീപ് സന്ദർശനത്തിന് പിന്നാലെയാണ് പ്രഫുൽ പട്ടേലിന് അധിക സുരക്ഷ കേന്ദ്ര സർക്കാർ അനുവദിച്ചത്. അഗത്തിയിൽ നിന്നും ഹെലികോപ്റ്റർ മാർഗ്ഗം കവരത്തിയിൽ എത്തും. അതിനു ശേഷം പ്രഫുൽ പട്ടേൽ ചില നിർണ്ണായക യോഗങ്ങളിൽ പങ്കെടുക്കുമെന്നും അറിയിച്ചിട്ടുണ്ട്.

- Advertisment -

Most Popular

- Advertisement -

Recent Comments