കരുവന്നൂർ സഹകരണ ബാങ്ക് വായ്പ്പാ തട്ടിപ്പില്‍ പ്രതികളുടെ സ്വത്ത് കണ്ടു കെട്ടാനുള്ള നടപടികൾ ആരംഭിച്ചു. സെക്ഷൻ 68 പ്രകാരം ഇതിനായുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു. പ്രാഥമിക നിഗമനം 104 കോടി രൂപയുടെ നഷ്ടമാണ് ബാങ്കിനുണ്ടായതെന്നാണ്.
കരുവന്നൂർ സഹകരണ ബാങ്കിലെ വായ്പ്പാ തട്ടിപ്പിൽ 6 പ്രതികളുടെ സ്വത്തു വകകളാണ് കണ്ടു കെട്ടാൻ ധാരണയായിട്ടുള്ളത്. പ്രധാന പ്രതികളായ ബിജു കരീം, ബിജോയ്, സുനിൽകുമാർ, ജിത്സ് എന്നിവരുടെ സ്വത്ത് വക കളും കണ്ടുകെട്ടും. സെക്ഷൻ 68 പ്രകാരം ഇതിനായുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു.
പ്രതികളുടെ സ്വത്ത് വിവരങ്ങൾ സംബന്ധിച്ചുള്ള പരിശോധന തുടങ്ങിയിട്ടുണ്ട്. ജോയിൻ്റ് രജിസ്ട്രാർ നൽകിയ റിപ്പോർട്ടിൽ വിട്ട് പോയ കാര്യങ്ങൾ കൂടി ഉൾപ്പെടുത്തി പുതിയ റിപ്പോർട്ട് നൽകാൻ സഹകരണ രജിസ്ട്രാർ ആവശ്യപ്പെട്ടു. പ്രതികളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ കഴിഞ്ഞ ദിവസം വായ്പ സംബന്ധിച്ച ബിനാമി രേഖകളും പ്രതികളുടെ ബിസിനസ് രേഖകളും പിടിച്ചെടുത്തു.
