23.4 C
Kollam
Thursday, December 26, 2024
HomeMost Viewedടോക്യോയിൽ ഇന്ത്യയ്‌ക്ക്‌ രണ്ടാം വെള്ളി ; അഭിമാനമായി രവികുമാർ

ടോക്യോയിൽ ഇന്ത്യയ്‌ക്ക്‌ രണ്ടാം വെള്ളി ; അഭിമാനമായി രവികുമാർ

ടോക്യോ ഒളിമ്പിക്‌സ്‌ ഗുസ്‌തിയിൽ പുരുഷന്മാരുടെ 57 കിലോ വിഭാഗത്തിൽ ഇന്ത്യയുടെ രവികുമാർ ദാഹിയയ്‌ക്ക്‌ വെള്ളി. റഷ്യൻ ഒളിമ്പിക്‌ കമ്മിറ്റിയുടെ സാവൂർ ഉഗ്വേവായിരുന്നു ഫൈനലിൽ രവികുമാറിന്റെ എതിരാളി. സ്‌കോർ 7‐4. ടോക്യോ ഒളിമ്പിക്‌സിലെ ഗുസ്‌തിയിൽ ഇന്ത്യയുടെ 6 ാം മെഡലാണിത്‌. ഇന്ത്യയുടെ രണ്ടാം വെള്ളിയും. കസാക്കിസ്ഥാന്റെ നൂറിസ്‌ലാം സനായേവിനെ തോൽപ്പിച്ചാണ്‌ രവികുമാർ ഫൈനലിലെത്തിയത്‌. 2012ൽ സുശീൽ കുമാർ ഫൈനലിലെത്തിയ ശേഷം ആദ്യമായാണ്​ ഒരു ഇന്ത്യക്കാരൻ ഒളിമ്പിക്‌സ്‌ ഗുസ്​തിയുടെ കലാശ പോരിനിറങ്ങുന്നത്‌. രവികുമാർ സെമിയിലെത്തിയത്‌ ക്വാർട്ടറിൽ ബൾഗേറിയൻ താരം ജോർജി വാൻഗലോവിനെ 14–4ന്​ തോൽപ്പിച്ചാണ്‌.

- Advertisment -

Most Popular

- Advertisement -

Recent Comments