29 C
Kollam
Sunday, December 22, 2024
HomeMost Viewedപുതിയ സൈക്കിള്‍ സ്വന്തമാക്കിയ ശേഷമുള്ള ആദ്യയാത്ര അന്ത്യയാത്രയായി ; എട്ടാംക്ലാസുകാരി വൃന്ദയെ മരണം കൊണ്ടുപോയി

പുതിയ സൈക്കിള്‍ സ്വന്തമാക്കിയ ശേഷമുള്ള ആദ്യയാത്ര അന്ത്യയാത്രയായി ; എട്ടാംക്ലാസുകാരി വൃന്ദയെ മരണം കൊണ്ടുപോയി

പുതിയ സൈക്കിള്‍ സ്വന്തമാക്കിയ ശേഷമുള്ള ആദ്യയാത്ര എട്ടാംക്ലാസുകാരി വൃന്ദയെ കൊണ്ടുപോയത് മരണത്തിലേക്ക്. പുതിയ സൈക്കിള്‍ കൂട്ടുകാരെ കാണിക്കാനായുള്ള സന്തോഷത്തില്‍ റോഡിലിറങ്ങിയ വൃന്ദയുടെ സൈക്കിള്‍ നിയന്ത്രണം വിട്ട് അടുത്തുള്ള മതിലില്‍ ഇടിച്ച് വീഴുകയായിരുന്നു.
കോഴിക്കോട് ചേവരമ്പലം ഹൗസിംഗ് ബോര്‍ഡ് ഫ്ളാറ്റില്‍ താമസിക്കുന്ന വിനോദ് കുമാറിന്റേയും സരിതയുടേയും മകളായ വൃന്ദ വിനോദാണ് മരിച്ചത്. മതിലിലിടിച്ചതിന്‍റെ ആഘാതത്തില്‍ സൈക്കിളിന്റെ ഹാന്റില്‍ വൃന്ദയുടെ വയറില്‍ ശക്തമായി ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ ചെറുകുടലിന് പരിക്കേറ്റ വൃന്ദ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ശരീരത്തിന് പുറമെ കാര്യമായ മറ്റ് പരുക്കുകള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. അപകടത്തിന് ശേഷമുണ്ടായ ഛര്‍ദ്ദിയെ തുടര്‍ന്നാണ് വൃന്ദയെ ആശുപത്രിയിലെത്തിച്ചത്. ഡോക്ടര്‍മാര്‍ നടത്തിയ വിദഗ്ധ പരിശോധനയിലാണ്‌ചെറുകുടലിന് സാരമായി പരിക്കേറ്റതായി കണ്ടെത്തിയത്. ശേഷം ശസ്ത്രക്രിയ നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ വൃന്ദയുടെ ജീവന്‍ രക്ഷിക്കാനായില്ല.

- Advertisment -

Most Popular

- Advertisement -

Recent Comments