25.8 C
Kollam
Friday, November 22, 2024
HomeMost Viewedഎംബസി ഉദ്യോഗസ്ഥരുമായുള്ള ആദ്യ വിമാനo ; അഫ്‌ഗാനിൽ നിന്നെത്തി

എംബസി ഉദ്യോഗസ്ഥരുമായുള്ള ആദ്യ വിമാനo ; അഫ്‌ഗാനിൽ നിന്നെത്തി

അഫ്‌ഗാനിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുമായുള്ള ആദ്യ വിമാനം ഇന്ത്യയിലെത്തി. കാബൂളിൽ നിന്ന്‌ ഗുജറാത്തിലെ ജാംനഗർ വിമാനത്താവളത്തിലാണ്‌ 120 പേരുമായി വ്യോമസേനയുടെ സി‐17 ഗ്ലോബ്‌സ്‌റ്റാർ എന്ന വിമാനം ഇറങ്ങിയത്‌. അഫ്‌ഗാനിസ്ഥാന്റെ നിയന്ത്രണം താലിബാൻ പിടിച്ചെടുത്തതിന്‌ പിന്നാലെ രാജ്യത്തുനിന്ന്‌ പുറത്ത്‌ കടക്കാൻ ജനങ്ങൾ തിക്കിത്തിരക്കിയതിനാൽ കാബൂൾ വിമാനത്താവളം താൽകാലികമായി തിങ്കളാഴ്‌ച അടച്ചിരുന്നു. വിമാനത്താവളം തുറന്നതിന്‌ പിന്നാലെയാണ്‌ ഉദ്യോഗസ്ഥരെ ഒഴിപ്പിച്ചത്‌. അഫ്‌ഗാനിസ്ഥാനിൽ തുടരുന്ന ഇന്ത്യക്കാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക്‌ മാറ്റിയതായാണ്‌ വിവരം. ഇവരിൽ മടങ്ങിവരാൻ ആഗ്രഹിക്കുന്നവരെ രണ്ട്‌ ദിവസത്തിനകം ഇന്ത്യയിലെത്തിക്കും. അതിനായി എമർജൻസി വിസ സൗകര്യം എർപ്പെടുത്തുമെന്ന്‌ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. നിലവിൽ കാബൂൾ വിമാനത്താവളത്തിന്റെ നിയന്ത്രണം അമേരിക്കയ്‌ക്കാണ്‌. പൗരന്മാരെ തിരികെയെത്തിക്കാൻ അമേരിക്കൻ സഹായം ഇന്ത്യ തേടിയിരുന്നു. അതിനിടെ താലിബാൻ എല്ലാ സർക്കാർ ജീവനക്കാർക്കും പൊതുമാപ്പ്‌ പ്രഖ്യാപിച്ചു. താലിബാന്റെ ആഹ്വാനം ചെയ്തിരിക്കുന്നത് ജീവനക്കാർ അവരവരുടെ ജോലികളിലേക്ക്‌ മടങ്ങിയെത്തണമെന്നാണ്‌ .

- Advertisment -

Most Popular

- Advertisement -

Recent Comments