27.4 C
Kollam
Monday, February 3, 2025
HomeNewsCrimeകോൺഗ്രസ്‌ ഗൂഢാലോചന, രാജ്‌മോഹൻ ഉണ്ണിത്താനെ വധിക്കാൻ ; റെയിൽവേ പോലീസ് കേസെടുത്തു

കോൺഗ്രസ്‌ ഗൂഢാലോചന, രാജ്‌മോഹൻ ഉണ്ണിത്താനെ വധിക്കാൻ ; റെയിൽവേ പോലീസ് കേസെടുത്തു

കോൺഗ്രസ്‌ നേതാക്കൾ രാജ്‌മോഹൻ ഉണ്ണിത്താൻ എം പിയെ ട്രെയിനിൽ വച്ച് കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസ്‌ റെയിൽവേ പോലീസിനു കൈമാറി. മാവേലി എക്‌സ്‌പ്രസിൽ തെറിവിളിച്ച്‌ കൈയേറ്റത്തിനുശ്രമിച്ച കേസിലാണ്‌ ഗുഢാലോചന എന്നാരോപിച്ച്‌ ജില്ലാ പോലീസ്‌ മേധാവിക്ക്‌ എം പി പരാതി നൽകിയത്‌. പ്രവാസി കോൺഗ്രസ്‌ നേതാവ്‌ പത്മരാജൻ ഐങ്ങൊത്ത്‌, ബ്ലോക്ക്‌ കോൺഗ്രസ്‌ സെക്രട്ടറി അനിൽ വാഴുന്നോറടി, യൂത്ത്‌ കോൺഗ്രസ്‌ പ്രവർത്തകൻ ബവിരാജ്‌ എന്നിവർക്കെതിരെയാണ്‌ കേസ്‌. രണ്ടാഴ്‌ച മുമ്പാണ് സംഭവം. ഡൽഹിയിലേക്ക് പോകാൻ കോഴിക്കോട് വിമാനത്താവളത്തിലേക്കുള്ള യാത്രക്കിടെ ട്രെയിൻ നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ കോൺഗ്രസ് നേതാക്കൾ എംപിയെ കെെയേറ്റം ചെയ്യുകയായിരുന്നു. അന്ന് റെയിൽവേ പോലീസ് കേസെടുത്തെങ്കിലും പ്രതികളെ ജാമ്യത്തിൽ വിട്ടിരുന്നു. എന്നാൽ വീണ്ടും പരാതിയുമായി എം പി വന്നതോടെയാണ് വധശ്രമത്തിന് റെയിൽവേ പോലീസ് കേസെടുത്തത്.

- Advertisment -

Most Popular

- Advertisement -

Recent Comments