24.8 C
Kollam
Wednesday, November 20, 2024
HomeMost Viewedകേരളത്തിൽ വാക്‌സിന്‍ ക്ഷാമം ; 6 ജില്ലകളില്‍ കോവിഷീല്‍ഡില്ല

കേരളത്തിൽ വാക്‌സിന്‍ ക്ഷാമം ; 6 ജില്ലകളില്‍ കോവിഷീല്‍ഡില്ല

കേരളത്തിൽ 6 ജില്ലകളില്‍ കോവിഷീല്‍ഡ് വാക്‌സിന്‍ പൂര്‍ണമായും തീര്‍ന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് കോവീഷില്‍ഡ് വാക്‌സിന്‍ തീര്‍ന്നത്. സംസ്ഥാനത്ത് ഇനി 1.4 ലക്ഷത്തോളം ഡോസ് വാക്‌സിന്‍ മാത്രമാണുള്ളത്. എത്രയും വേഗം കൂടുതല്‍ വാക്‌സിന്‍ എത്തിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. അതേ സമയം എല്ലാ ജില്ലകളിലും കുറഞ്ഞ തോതില്‍ കോവാക്‌സിന്‍ സ്‌റ്റോക്കുണ്ട്. കോവാക്‌സിന്‍ എടുക്കാന്‍ പലരും വിമുഖത കാണിക്കുന്നുണ്ട്. കോവാക്‌സിന്‍ സ്വീകരിക്കാന്‍ ആശങ്കയുടെ ആവശ്യമില്ല. കോവാക്‌സിനും കോവിഷീല്‍ഡും ഒരു പോലെ ഫലപ്രദവും സുരക്ഷിതവുമാണ്. കോവീഷില്‍ഡ് ആദ്യ ഡോസ് സ്വീകരിച്ചതിന് ശേഷം 84 ദിവസം കഴിഞ്ഞ് 112 ദിവസത്തിനുള്ളിലാണ് രണ്ടാം ഡോസ് എടുക്കേണ്ടത്. അതേസമയം കോവാക്‌സിന്‍ ആദ്യ ഡോസ് എടുത്തതിന് ശേഷം 28 ദിവസം കഴിഞ്ഞ് 42 ദിവസത്തിനുള്ളില്‍ രണ്ടാം ഡോസ് എടുക്കാo.

- Advertisment -

Most Popular

- Advertisement -

Recent Comments