25.7 C
Kollam
Wednesday, July 16, 2025
HomeMost Viewedമദ്യക്കടകള്‍ കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്റുകളില്‍ : മന്ത്രി ആന്റണി രാജു

മദ്യക്കടകള്‍ കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്റുകളില്‍ : മന്ത്രി ആന്റണി രാജു

കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്റുകളില്‍ മദ്യക്കടകള്‍ തുറക്കുന്നതിന് തടസ്സങ്ങളില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. കെ എസ് ആര്‍ ടി സി കോംപ്ലക്സുകളില്‍ കടമുറികള്‍ ഒഴിഞ്ഞുകിടക്കുന്നുണ്ട്. ബെവ്‌കോയ്ക്ക് ഇത് വാടകക്ക് നല്‍കാന്‍ തയ്യാറാണ്. ജീവനക്കാര്‍ ദുരുപയോഗം ചെയ്താല്‍ നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ബെവ്കോ ഔട്ട്ലെറ്റുകളുടെ എണ്ണം കുറവായതിനാല്‍ പലയിടത്തും തടസ്സങ്ങളുണ്ടാവുന്നുണ്ട്. ഗതാഗതക്കുരുക്ക് ഉള്‍പ്പെടെ പലയിടത്തും അനുഭവപ്പെടുന്നു. ആളുകള്‍ കൂട്ടംകൂടി നില്‍ക്കുകയാണ്. കോവിഡ് പശ്ചാത്തലത്തിലും അത് പ്രശ്നമാണ്. തിരക്ക് കുറക്കാനാണ് ഈ നീക്കമെന്ന് മന്ത്രി വ്യക്തമാക്കി. മദ്യം വാങ്ങാനെത്തുന്നവര്‍ക്ക് മെച്ചപ്പെട്ട സൗകര്യം നല്‍കണമെന്ന ഹൈക്കോടതി നിര്‍ദേശത്തിനു പിന്നാലെയാണ് കെ എസ് ആര്‍ ടി സി കോംപ്ലക്സുകളില്‍ ബെവ്കോ ഔട്ട്ലെറ്റുകള്‍ തുറക്കാമെന്ന നിര്‍ദേശം കെ എസ് ആര്‍ ടിസി മുന്നോട്ടുവെച്ചത്.

- Advertisment -

Most Popular

- Advertisement -

Recent Comments