കൊച്ചിയില്‍ സ്വകാര്യ കമ്പനിയിയുടെ സുരക്ഷാ ജീവനക്കാരില്‍ നിന്ന് 18 തോക്കുകൾ പിടികൂടി. എ ടി എമ്മില്‍ പണം നിറയ്‌ക്കുന്നതിന് സുരക്ഷ നല്‍കുന്ന മുംബൈ ആസ്ഥാനമായ സ്വകാര്യ ഏജന്‍സി ജീവനക്കാരില്‍ നിന്നാണ് തോക്കുകൾ പിടികൂടിയത്. പിടിച്ചെടുത്ത തോക്കുകള്‍ക്ക് ലൈസന്‍സുണ്ടോയെന്ന് പരിശോധിച്ചുവരികയാണെന്നും ലൈസന്‍സില്ലെങ്കില്‍ കേസെടുക്കുമെന്നും പോലീസ് അറിയിച്ചു. ലൈസൻസ് ഇല്ലാതെ തോക്കുകൾ കൈവശം വെച്ചിരിക്കുന്നു എന്ന വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് തോക്കുകൾ കണ്ടെത്തിയത്. തുടർന്ന് അവയെല്ലാം പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.