26.8 C
Kollam
Wednesday, January 21, 2026
HomeNewsCrimeപതിനാറുകാരിയെ ക്രൂരമായി പീഡിപ്പിച്ചു ; യുവമോർച്ച പ്രവർത്തകന്‍ അറസ്റ്റില്‍

പതിനാറുകാരിയെ ക്രൂരമായി പീഡിപ്പിച്ചു ; യുവമോർച്ച പ്രവർത്തകന്‍ അറസ്റ്റില്‍

16കാരിയെ പീഡിപ്പിച്ച യുവമോർച്ച പ്രവർത്തകനും പ്രായപൂർത്തിയാകാത്ത ആൺകുട്ടിയുമുൾപ്പെടെ നാല്‌ പേരാണ് കോട്ടയം രാമപുരത്ത് പിടിയിലായത്. രാമപുരം, ഏഴാച്ചേരി സ്വദേശി അർജ്ജുൻ ബാബു (25), പുനലൂർ സ്വദേശി മഹേഷ് (29), പത്തനാപുരം സ്വദേശി എബി മാത്യു (31) എന്നിവരെയും 16 കാരനെയുമാണ്‌ രാമപുരം പോലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌. പീഡനം ഇൻസ്റ്റാഗ്രാമിൽ പരിചയം സ്ഥാപിച്ചശേഷം ആയിരുന്നു. പീഡന വിവരം പുറത്തറിഞ്ഞത് പെരുമാറ്റത്തിൽ സംശയം തോന്നിയ രക്ഷിതാക്കൾ കുട്ടിയെ ആശുപത്രിയിൽ എത്തിച്ച്‌ നടത്തിയ കൗൺസിലിങ്ങിലാണ്‌.

- Advertisment -

Most Popular

- Advertisement -

Recent Comments