28 C
Kollam
Wednesday, January 21, 2026
HomeMost Viewedബൈക്കിൽ മുൻചക്രം പൊക്കി പാഞ്ഞ അഭ്യാസിയുടെ ലൈസന്‍സ് റദ്ദാക്കും

ബൈക്കിൽ മുൻചക്രം പൊക്കി പാഞ്ഞ അഭ്യാസിയുടെ ലൈസന്‍സ് റദ്ദാക്കും

ബൈപ്പാസിലൂടെ അപകടകരമായി ഇരുചക്രവാഹനം ഓടിച്ചയാളുടെ ലൈസൻസും വാഹനത്തിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും റദ്ദാക്കും. മുൻചക്രം ഉയർത്തി വാഹനം ഓടിച്ച മുല്ലയ്‌ക്കൽ പാലസ് വാർഡിൽ ആകാശ് ഭവൻ ആകാശ് കെ ദാസിനെതിരെ നടപടി സ്വീകരിക്കുന്നതിന് മോട്ടോർവകുപ്പ് എൻഫോഴ്‌സ്‌മെന്റ്‌ വിഭാഗം ശുപാർശ ചെയ്‌തു. എംവിഐ ജിൻസൺ സേവ്യർ പോൾ, എഎംവിഐമാരായ വിമൽ റാഫേൽ, പി കെ സെബാസ്റ്റ്യൻ എന്നിവർ ചേർന്നാണ് വാഹനം കസ്റ്റഡിയിലെടുത്തത്. അപകടകരമായ രീതിയിൽ വാഹനങ്ങൾ ഓടിച്ച് സമൂഹമാധ്യമങ്ങൾ വഴി വീഡിയോ പ്രചരിപ്പിക്കുന്നത് വർധിച്ച സാഹചര്യത്തിൽ പരിശോധന ശക്തമാക്കിയതായി എൻഫോഴ്‌സ്‌മെന്റ് ആർടി ഒ പി ആർ സുമേഷ് അറിയിച്ചു.

- Advertisment -

Most Popular

- Advertisement -

Recent Comments