40 വയസ്സ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം വെഞ്ഞാറമൂട് ഗോകുലം ആശുപത്രിയ്ക്ക് സമീപത്തെ പാറമടയിൽ നിന്ന് കണ്ടെത്തി. വെട്ടുറോഡ് സ്വദേശി സനൽ കുമാർ ആണ് മരിച്ചത്. വസ്ത്രങ്ങൾ കരയിൽ കണ്ടതിനെ തുടർന്ന് നാട്ടുകാരാണ് പോലീസിനെയും ഫയർഫോഴ്സിനെയും വിവരമറിയിച്ചത്. ഫയർഫോഴ്സ് സ്ഥലത്തെത്തി തിരച്ചിൽ നടത്തിയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോയി.