24.7 C
Kollam
Tuesday, February 4, 2025
HomeNewsCrimeനാല്‌ കിലോയിലേറെ ഹെറോയിനുമായി വിദേശ വനിത പിടിയിൽ ; കരിപ്പൂർ വിമാനത്താവളത്തിൽ

നാല്‌ കിലോയിലേറെ ഹെറോയിനുമായി വിദേശ വനിത പിടിയിൽ ; കരിപ്പൂർ വിമാനത്താവളത്തിൽ

വിദേശ വനിത നാല്‌ കിലോയിലേറെ ഹെറോയിനുമായി കരിപ്പൂർ വിമാനത്താവളത്തിൽ പിടിയിൽ. വിപണിയിൽ 30 കോടി രൂപ വിലവരുന്ന ലഹരിമരുന്നുമായി ആഫ്രിക്കൻ രാജ്യമായ സാംബിയയിൽ നിന്നെത്തിയ യുവതിയാണ്‌ ഡിആർഐയുടെ പിടിയിലായത്‌. യുവതി എത്തിയത്‌ ഖത്തർ എയർവേസ്‌ വിമാനത്തിലാണ്‌. ഇവർ പുറത്തിറങ്ങുന്നതിന്‌ മുമ്പ്‌ തന്നെ നടത്തിയ പരിശോധനയിലാണ്‌ ലഹരി മരുന്ന്‌ കണ്ടെത്തിയത്‌. അന്വേഷണം പുരോഗമിക്കുന്നതായി ഡിആർഐ അറിയിച്ചു. ഒരു കിലോ ഹെറോയിന്‌ ഏകദേശം 7 കോടിരൂപയാണ്‌ വിപണിയിൽ വില.

- Advertisment -

Most Popular

- Advertisement -

Recent Comments