25.1 C
Kollam
Thursday, March 13, 2025
HomeMost Viewedനുഴഞ്ഞുകയറാൻ ശ്രമിച്ച മൂന്ന് ഭീകരരെ സൈന്യം വധിച്ചു ; വൻ ആയുധശേഖരം പിടിച്ചെടുത്തു

നുഴഞ്ഞുകയറാൻ ശ്രമിച്ച മൂന്ന് ഭീകരരെ സൈന്യം വധിച്ചു ; വൻ ആയുധശേഖരം പിടിച്ചെടുത്തു

ജമ്മു കശ്മീരിലെ ഉറി സെക്ടറിലുണ്ടായ നുഴഞ്ഞുകയറ്റ ശ്രമത്തിനിടെ മൂന്ന് ഭീകരരെ വധിച്ചതായി സ്ഥിരീകരിച്ച് സൈന്യം. അഞ്ച് എകെ 47 തോക്കുകൾ, 70 ഗ്രനേഡുകൾ, എട്ട് പിസ്റ്റളുകൾ എന്നിവയും ഇവരിൽ നിന്നും കണ്ടെത്തി. ഏറ്റുമുട്ടല്‍ മൂന്ന് ദിവസം നീണ്ടുനിന്നതായും സൈന്യം വ്യക്തമാക്കി. അക്രമത്തിൽ ഒരു സൈനികനും പരിക്കേറ്റു. ആറ് ഭീകരരാണ് അതിർത്തി കടക്കാൻ ശ്രമിച്ചത്. ഫെബ്രുവരിയില്‍ ഇന്ത്യയും പാകിസ്ഥാനും വെടിനിര്‍ത്തല്‍ ധാരണയില്‍ എത്തിയ ശേഷം ഉണ്ടാകുന്ന രണ്ടാമത്തെ വലിയ ഏറ്റുമുട്ടലാണിത്. അതിനിടെ ബന്ദിപ്പോരയിൽ സുരക്ഷസേന നടത്തിയ തെരച്ചിലിൽ നാല് ലക്ഷകർ ഭീകരരെ പിടികൂടി. ഇവരിൽ നിന്നും ആയുധങ്ങളും കണ്ടെത്തി. സംഭവത്തിൽ ജമ്മു കശ്മീർ പോലീസ് അന്വേഷണം ആരംഭിച്ചു.

- Advertisment -

Most Popular

- Advertisement -

Recent Comments